Posts

Showing posts from January, 2019

ആരുടെതാണ് ഈ രാജ്യം

സ്വതന്ത്രപ്രാപ്തിയ്ക്ക് ശേഷം ഇന്ത്യ ഒരു രാഷ്ട്രമായി മാറിയത് 1950 ജനുവരി 26ന് ആണല്ലോ ? ഇന്ന് എഴുപതാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ ഭരണഘടനയുടെ അന്ത:സത്ത ഇല്ലായ്മ ചെയ്യാന്‍ ചില ശ്രമങ്ങള്‍ അണിയറകളിൽ നടക്കുന്നു. ചില മത വിശ്വാസികളെ ശത്രുതാമനോഭാവത്തോടെ കാണുക. പശു സംരക്ഷണത്തിന്റെ പേരില്‍ ഗോ രക്ഷകര്‍ അവരെ തല്ലിക്കൊല്ലുകയും തല്ലിച്ചതക്കുകയും ചെയ്യുക. മറുവശത്ത് ജാതി,മത,ഭാഷാ,വര്‍ണ്ണഭേദങ്ങളുടെ പേരിൽ വേർതിരിവുകൾ ഉണ്ടാക്കി അതിക്രമങ്ങൾ നടത്തുക. ബ്രിട്ടീഷ്ക്കാർ ജനങ്ങളെ ഭിന്നിപ്പിച്ച് മത സൗഹാര്‍ദ്ദം തകര്‍ത്ത് ഭരണം നടത്തിയിരുന്നതിന് സമാനമായ ചില സംഭവ വികാസങ്ങള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. നാനാത്വത്തിൽ ഏകത്വത്തിന് പകരം ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് ഏകത്ത്വത്തിലേക്കാണ് നമ്മുടെ രാജ്യത്തിന്റെ പോക്ക്. ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാൻ ഉത്തവാദിക്കപ്പെട്ടവർ തന്നെ ഭരണഘടനാ തത്വങ്ങളെ കാറ്റില്‍ പറത്താനും, ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അന്തസത്തയായ മതേതരത്വത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നത് കൊണ്ട് ഇന്ത്യയിലെ പാവപ്പെട്ടവരുടെയും, ന്യുനപക്ഷ, ദളിത് വിഭാഗങ്ങളുടെയും ക...

പ്രഹസന പത്രികകൾ

ഇന്ന് സമൂഹം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങൾ വിശകലനം ചെയ്ത്‌ അവയ്ക്ക്‌ പ്രായോഗികപരിഹാരങ്ങൾ നിർദേശിക്കുന്നതിനുപകരം. തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികകൾ കേവലം മോഹനവാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിയ ഒരു പ്രഹസന പത്രികകൾ മാത്രമാണ്. രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രകടനപത്രികകളിൽ നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തുടുത്താൻ ശ്രമിക്കണം. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുക എന്നതായിരിക്കണം ലക്ഷ്യം. അത് പ്രകടനപത്രികകളിലും, പ്രഭാഷണങ്ങളിലും മാത്രം പോര. അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ ശ്രമിക്കുക കൂടി ചെയ്യണം. ഗ്രാമീണ, കാർഷിക മേഖലയ്ക്ക് മുൻഗണന നൽകണം. ലൈംഗികപീഢന പരമ്പരയ്ക്ക് കടിഞ്ഞാണിടാൻ നിലവിലുള്ള നിയമ സംഹിത മാറ്റിയെഴുത്തണം. നമ്മുടെ വിദ്യാഭ്യാസരംഗത്ത് കാലോചിതമായ മാറ്റം കൊണ്ട് വരണം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണം. കോർപ്പറേറ്റുകളിൽ നിന്നും മാറ്റി സർക്കാരിൽ നിക്ഷിപ്‌തമാക്കണം. ചരക്ക്, സേവന നികുതി (ജിഎസ്‌ടി) പൊളിച്ചെഴുതി, ഇന്ധന വിലയിൽ ഏകീകരണം കൊണ്ടുവരണം. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്...

ആശ്രിതർക്കൊരാശ്വാസം

      ഗൾഫ് നാടുകളിൽ വെച്ച് ഇന്ത്യൻ പ്രവാസികൾ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇതുവരെ ഉണ്ടായിരുന്ന തൂക്കിനോക്കിയുള്ള നിരക്ക് ഒഴിവാക്കി ഏകീകൃത നിരക്ക് നടപ്പിലാക്കാൻ എയർ ഇന്ത്യ തീരുമാനം. എയർ ഇന്ത്യയുടെ ഈ ഉത്തരവിനെതിരെയും പ്രവാസി സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്നും പ്രതിഷേധം ശക്തമാണ്. കാരണം പലവിധ അപകടങ്ങൾ മൂലവും, പ്രായഭേദമന്യേ ഇന്നുണ്ടാകുന്ന ഹൃദയാഘാതം മൂലവും നിരവധി പേരാണ് പ്രവാസലോകത്ത് മരണപ്പെടുന്നത്. ഇന്ത്യയെക്കാൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നമ്മുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനും, ബംഗ്ലാദേശും തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുപ്പോഴാണ്, ഗൾഫ് നാടുകളിൽ നിന്നും ഭീമമായ നിരക്കീടാക്കി നമ്മുടെ വിമാന കമ്പനികൾ മൃതദേഹം നാട്ടിലെത്തിക്കുന്നത്. സ്വന്തം വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ വേണ്ടിയാണ് 1970 കളോടെ മലയാളികൾ കൂടുതലായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുവാൻ തുടങ്ങിയത്. കേരളത്തെ സാമ്പത്തികമായി വളരയെധികം മുന്നോട്ടു നയിച്ചത് ഈ കുടിയേറ്റമാണ്. പക്ഷെ കൈനിറയെ പണം സമ്പാദിക്കുവാൻ ചുരുക്കം ചിലർക്ക് സാധിച്ചുവെങ്കിലും,ഭൂരിഭാഗം പ്രവാസികളു...

എന്റെ സ്വപ്നം നിങ്ങളുടേതും

പുതു വർഷം ഒരു പുതിയ കാലയളവ് എന്നതിലുപരി പുതിയ തീരുമാനങ്ങളുടേയും പ്രതിജ്ഞകളുടെയും ആരംഭമാണ് പലർക്കും.            നമ്മുടെ ജീവിതത്തിലെ ഒരു വർഷം കൂടി കൊഴിഞ്ഞു പോയി ഞാനൊരിടത്തും എത്തിയില്ല എന്ന ചിന്ത സ്വാഭാവികമായും ചിലർക്ക് ഉണ്ടാകും. പ്രത്യാശ നഷ്ടപ്പെട്ടത്തിൽ ആകുലപ്പെടാതെ മുന്നോട്ടു പോകാനും, പുതിയ പുതിയ സ്വപ്നങ്ങൾ കണ്ടുകൊണ്ടേരിക്കുവാനും നമ്മുക്ക് കഴിയണം.            ഈ പുതുവർഷത്തിൽ  എന്റെ സ്വപ്നം മതേതരത്വ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ഒരു ഇന്ത്യയാണ്. ഇന്ത്യ ലോകമെമ്പാടും അറിയപ്പെടുന്നത് നാടിന്റെ മഹത്തായ പൈതൃകം കൊണ്ടും പാരമ്പര്യം കൊണ്ടുമാണ്. മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ആശയങ്ങള്‍ മുറുകെപിടിച്ചുകൊണ്ട് ലോകത്തിനു മുന്നില്‍ ദശാബ്ദങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.   രാജ്യം ഇന്ന് ഗുരുതരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിയിരിക്കുന്നു. ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ തകര്‍ക്കാനും അതിന്മേല്‍ വര്‍ഗീയതയുടെയും മതവിദ്വേഷത്തിന്റുയും കരിപുരട്ടാനും കപട ദേശീയത വികാരം വളര്...

വിവാഹ പേക്കൂത്തുകൾ

  പവിത്രമായ വിവാഹ ചടങ്ങുകളെ അലങ്കോലമാക്കും വിധം ഇന്ന് വിവാഹ പേക്കൂത്തുകൾ അരങ്ങു വാഴുമ്പോൾ മഹല്ല് ജമാഅത്ത്  കമ്മിറ്റികളും,മത പണ്ഡിതന്മാരും,നാട്ടുകാരും,പൊതുജനങ്ങളും, മതസാമൂഹ്യ സംഘടനകളും ശക്തമായ ഇടപെടൽ അനിവാര്യമായ ഘട്ടത്തിലെത്തി നിൽക്കുന്ന ഈ വേളയിൽ ഇത്തരം പേക്കൂത്തുകൾ ക്ക് തടയിടുവാൻ വിവാഹം എന്ന മഹത്തായ കർമ്മത്തിന്റെയും, അതിലൂടെ ഉണ്ടായിത്തീരുന്ന പവിത്രമായ ബന്ധത്തിന്റെയും,അതു മുഖേന ആരംഭിക്കുന്ന കുടുംബ സംവിധാനത്തിന്റെയും മഹത്വം മനസ്സിലാക്കുവാനും, അതുപോലെ തന്നെ വിവാഹ പേക്കൂത്തുകൾ, ആർഭാടം, ധൂർത്ത് തുടങ്ങിയ അനിസ്ലാമിക കാര്യങ്ങളെ കുറിച്ചും,ഇത്തരം കാര്യങ്ങൾ ചെയ്താൽ കമ്മിറ്റി എടുക്കുന്ന നടപടിയെ കുറിച്ചും വിശദീകരിക്കുന്ന ഒരു വിവാഹ നടത്തിപ്പ് ഉടമ്പടി പത്രം മഹല്ല് കമ്മിറ്റിയും വിവാഹ വീട്ടുകാരും തമ്മിൽ വേണം. അങ്ങിനെ ഉണ്ടാക്കുന്ന ഉടമ്പടിയിൽ ഇന്ന് നടക്കുന്ന എല്ലാ വിവാഹ പേക്കൂത്തുകളേയും കുറിച്ചുള്ള വിശദമായ വിവരങ്ങളും ചേർക്കണം, എന്നിട്ട് ഇത്തരം കാര്യങ്ങളിൽ നിന്നും ഞങ്ങൾ മാറി നിൽക്കും എന്നും ഞങ്ങളുടെ ഭാഗത്ത് നിന്നും ഈ ഉടമ്പടി കരാർ ലംഘനം ഉണ്ടായാൽ കമ്മറ്റിയ്ക്ക് മേൽ പറഞ്ഞ നടപടികൾ ഞങ്ങളുടെ മേൽ എടുക്...