Posts

Showing posts from June, 2020

ഒരിറ്റ് കരുണ ആഗ്രഹിക്കുന്ന പ്രവാസികൾ.

വിദേശ രാജ്യങ്ങളിൽ നിന്ന് വിമാനത്തില്‍ എത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സമസ്തമേഖലയിലും ഒന്നാം സ്ഥനത്ത് നിൽക്കുന്ന LDF സർക്കാറിനെതിരെ   പ്രവാസിസമൂഹത്തിനിടയിൽ നിന്ന് പ്രതിഷേധാഗ്നി ഉയരുവാനുള്ള സാഹചര്യത്തിന് ഇടവരുത്തുന്നതാണ്. വിസിറ്റിങ് വിസയിൽ വന്ന് പ്രവാസ ലോകത്ത് അകപ്പെട്ടവരും ജോലി നഷ്ടപ്പെട്ട് ശമ്പളവും മറ്റു വരുമാനും ഇല്ലാതെ താമസത്തിനും,ഭക്ഷണത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ അനേകായിരം മലയാളികൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ ദുരിതവും മാനസിക സമ്മര്‍ദ്ദവും അനുഭവിക്കുന്നുണ്ട്.  പാവപ്പെട്ട ഇത്തരം പ്രവാസികള്‍ക്ക് വേണ്ടി കേരളാ സർക്കാറും നോർക്കയും മുൻകൈ എടുത്ത് അവർക്ക് താമസിക്കുവാൻ സർക്കാർ ചിലവിൽ ഗൾഫ് രാജ്യങ്ങളിൽ ഒരു സംവിധാനം ഒരുക്കുന്നത്തിനെ കുറിച്ചും അതാത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുമായി ചർച്ച നടത്തി കേരളത്തിൽ നിന്നും ഡോക്ടർമാരെയും നേഴ്‌സ്മാരെയും അയച്ച് സർക്കാർ accommodate ചെയ്ത പ്രവാസികളുടെ കൊറോണ ടെസ്റ്റ് നടത്തി റിസൽട്ട് നെഗറ്റീവ് ആയവരെ മാത്രം നാട്ടിലേക്ക് എത്തിക്കുന്നത്തിന്റെ പ്രായോഗികതയെ കുറിച്ചും സർക്കാറ...