Posts

Showing posts from February, 2019

അവർക്ക് കേരളം ഗൾഫ്‌ ....

മലയാളികളിൽ പണ്ട് മുതലേ കണ്ടു വരുന്ന ഒരു പ്രതിഭാസമാണ് സ്വമേധയാലുള്ള കുടിയേറ്റം. പലതരത്തിലുള്ള കുടിയേറ്റങ്ങളുണ്ടെങ്കിലും. സാമ്പത്തിക മേന്മ കൈവരിക്കണമെന്ന ലക്ഷ...

വെള്ളരിപ്രാവുകളുടെ കൂടെ...

രാവിലെ മുതൽ വൈകുന്നേരം വരെ ആശുപത്രികളിൽ രോഗികളുടെ തിരക്കനുസരിച്ച് അങ്ങോട്ടും, ഇങ്ങോട്ടും ഓടി നടക്കുന്ന ഒരു വിഭാഗമാണ് നേഴ്സ്മാർ. നമ്മൾ അവരെ ഭൂമിയിലെ മാലാഖമാർ എന്ന് സ്നേഹപൂർവ്വം വിളിക്കാറുണ്ടെങ്കിലും ഈ മാലാഖമാരുടെ യാതനകളും പീഡനങ്ങളും നമ്മൾ അറിയ്യുന്നുണ്ടോ? വർഷങ്ങളായി ഗൾഫിൽ നേഴ്സ്മാരുടെ കൂടെ ജോലിചെയ്യുന്ന ഒരാളെന്നനിലയിലാണ് നേഴ്‌സുമാരുടെ ബുദ്ധിമുട്ട് നിറഞ്ഞ ജീവിതനുവഭങ്ങൾ എഴുതുവാൻ തോന്നിയത്‌. നമ്മുടെ നാട്ടിൽ +2 കഴിഞ്ഞാൽ വീടിന്റെ ആധാരം വരെ പണയം വെച്ച്. ലക്ഷങ്ങൾ ലോണെടുത്താണ് നഴ്‌സിങ് പഠനത്തിനായി പലരും പോകുന്നത്. പഠനം കഴിഞ്ഞാലും പഠിച്ച സ്ഥാപനത്തിൽ ഒന്നോ,രണ്ടോ വർഷം കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നു. പഠന സമയം മുതൽ തുടങ്ങും ഇവരുടെ ജീവിത ബുദ്ധിമുട്ടുകൾ. ഹോസ്റ്റലിലെ വാർഡൻ മുതൽ സീനിയർ വിഭാഗത്തിന്റെ റാഗിംഗ് വരെ. കഷ്ടതകൾ നിറഞ്ഞ അന്തരീക്ഷം. വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യാൻ വേണ്ടിയാണ് കൂടുതൽ പേരും നേഴ്‌സിങ് പഠിക്കുന്നത് എന്ന ധാരണ പൊതുവെ നമ്മുടെ നാട്ടിൽ ഉണ്ട്. വാസ്തവത്തിൽ ഇവരെ അതിന് പ്രേരിപ്പിക്കുന്നതിന് പ്രധാന കാരണം നമ്മുടെ നാട്ടിലെ നേഴ്‌സിങ് മേഖലയിലുള്ള തുച്ചമായ വേതനമാണ്. ആതുരസേവനം എന്ന ദൈവദാനമായ ശു...