അവർക്ക് കേരളം ഗൾഫ്‌ ....

മലയാളികളിൽ പണ്ട് മുതലേ കണ്ടു വരുന്ന ഒരു പ്രതിഭാസമാണ് സ്വമേധയാലുള്ള കുടിയേറ്റം. പലതരത്തിലുള്ള കുടിയേറ്റങ്ങളുണ്ടെങ്കിലും. സാമ്പത്തിക മേന്മ കൈവരിക്കണമെന്ന ലക്ഷ്യത്തോടെയും, കുടുംബ പ്രാരാപ്തം കൊണ്ടും, മറ്റു രാജ്യങ്ങളിൽ ഉള്ള തൊഴിലവസരങ്ങളുമാണ് കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന നിര്‍ണ്ണായക ഘടകം. ഒരു വീട്ടിൽ ഉത്സവാന്തരീക്ഷത്തിൽ ഉണ്ടും ഉറങ്ങിയും ജോലി ചെയ്തും കഴിഞ്ഞു പോന്നിരുന്ന മലയാളികൾ. ഇന്ന് കൂട്ടുകുടുംബത്തിൽ നിന്നും അണു കുടുംബ ത്തിലേക്ക് ചുരുങ്ങിയ പ്രതിഭാസം കാണാമെങ്കിലും കുടുംബം നോക്കുന്ന നല്ല തത്ത്വദീക്ഷയുള്ള വ്യക്തികൾകുടമയാണ് ഇപ്പോഴും. വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ പ്രവാസികള്‍ അയയ്ക്കുന്ന പണം കൊണ്ട് നമ്മുടെ ഗ്രാമങ്ങളെയും പട്ടണങ്ങളെയും നഗരങ്ങളെയും സമ്പല്‍ സമൃദ്ധിയിലേക്ക് നയിച്ചത്തിനോടൊപ്പം. നാടിൻറെ മുഖഛായ മാറ്റിയെടുക്കാൻ ഉതകുംവിധം. സാമൂഹിക, സാംസ്‌കാരിക,വിദ്യാഭ്യാസ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായി. എന്ന യാഥാർത്ഥ്യം ഒരിക്കലും തിരസ്‌കരിക്കാനും കഴിയില്ല. ഇന്ന് പല വിദേശ രാജ്യങ്ങളിലും നടപ്പിലാക്കുന്ന നിതാഖാത്ത് പോലെയുള്ള കര്‍ക്കശമായ കുടിയേറ്റ നയങ്ങള്‍. (സ്വദേശിവൽക്കരണം) കുടിയേറ്റ പ്രതിസന്ധി രൂക്ഷമാകുവാൻ ഇടയുണ്ട്. പുതിയ മേച്ചിൽ പുറങ്ങൾ തേടിപ്പോകേണ്ട അവസ്ഥാവിശേഷത്തിലേക്ക് എത്തിപ്പെടുന്നത്തി ന് മുൻപ് തന്നെ നമ്മൾ ചില മുൻകരുതൽ എടുക്കേണ്ടതുണ്ട്. ഒരു ശരാശരി മലയാളിയുടെ ചിന്ത ശാഠ്യം പിടിക്കുന്നത്. തന്റെ സമ്പാദ്യത്തിന്റെ സിംഹഭാഗവും,പോരാത്തതിന് കടം വാങ്ങിയും, ലോണയെടുത്തും ആർഭാട ബംഗ്ലാവുകൾ കെട്ടിപ്പൊക്കുക, മോടിയ്ക്ക് വീടിന്റെ കാർഷെഡിൽ ആഡംബര കാർ നിർത്തിയിട്ട് എൻ്റെ പ്രൗഢി തെളിയിക്കുക. ആർഭാട കല്യാണം നടത്തി സമൂഹത്തിൽ പേർ സമ്പാദിക്കുക. ഭാവിയില്‍ ഡോക്ടറോ എന്‍ജിനീയറോ മാത്രമാകേണ്ട തരത്തില്‍ വമ്പന്‍ സ്‌കൂളില്‍ കുട്ടികളെ പഠിക്കുക. എന്നൊക്കെയാണ്. ഈ അവസരത്തിൽ ആർഭാട ജീവിത ശൈലിയിൽ നിന്നും മുക്തി നേടേണ്ടത് അനിവാര്യമാണ്. വരുമാനത്തിന് അനുസൃതമായ ജീവിത ശൈലിയോട് ഇഴകിച്ചേരുവാൻ ശീലിക്കണം. മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറിയതുപോലെ ഇന്ന് കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ ഒഴുക്കാണ്. തൊഴില്‍ മേഖലകളില്‍ ഗള്‍ഫിലേക്കാള്‍ ഉയര്‍ന്ന കൂലിയും ഇവിടെ കിട്ടും. ഇതരസംസ്ഥാന തൊഴിലാളികള്‍ ഇതോടെ കേരളത്തെ അവരുടെ ഗള്‍ഫാക്കി മാറ്റി. കേരളത്തിലെ മികച്ച തൊഴില്‍ സാഹചര്യവും വേതനവും അറിഞ്ഞ് എത്തുന്ന ഇവരെ അതിഥി തൊഴിലാളികളായി പരിഗണിക്കുകയാണ് സർക്കാർ. ഇത്തരം തൊഴിലാളികള്‍ക്കായി "അപ്ന ഘര്‍" എന്ന പേരിൽ കേരളാ സർക്കാർ ഒരു പാർപ്പിട സമുച്ചയം തന്നെ നിർമ്മിച്ചു നൽകുന്നുണ്ട്. ഇനിയുള്ള കാലമെങ്കിലും അടിയന്തരമായി ചെലവുചുരുക്കി സമ്പാദ്യത്തിൽ മിച്ചം വെക്കാൻ ശീലിക്കണം. മറ്റുള്ളവരേക്കാള്‍ എപ്പോഴും ഒരു പടി മുകളില്‍ നില്‍ക്കാനുളള മോഹവും പാശ്ചാത്യ സംസ്‌കാങ്ങളും ജീവിതത്തിലെ ധൂര്‍ത്തും, അനുകരണ ഭ്രമവും മാറ്റിനിർത്തി. ജാഗ്രതയോടെയുള്ള ജീവിത ശൈലി അഭ്യസിക്കുവാൻ ശ്രമിക്കണം.

ഇബ്രാഹിം കെ എസ്, കന്മനം.
അബുദാബി.

Comments