വിവാഹ പേക്കൂത്തുകൾ
പവിത്രമായ വിവാഹ ചടങ്ങുകളെ അലങ്കോലമാക്കും വിധം ഇന്ന് വിവാഹ പേക്കൂത്തുകൾ അരങ്ങു വാഴുമ്പോൾ മഹല്ല് ജമാഅത്ത് കമ്മിറ്റികളും,മത പണ്ഡിതന്മാരും,നാട്ടുകാരും,പൊതുജനങ്ങളും, മതസാമൂഹ്യ സംഘടനകളും ശക്തമായ ഇടപെടൽ അനിവാര്യമായ ഘട്ടത്തിലെത്തി നിൽക്കുന്ന ഈ വേളയിൽ ഇത്തരം പേക്കൂത്തുകൾ ക്ക് തടയിടുവാൻ വിവാഹം എന്ന മഹത്തായ കർമ്മത്തിന്റെയും, അതിലൂടെ ഉണ്ടായിത്തീരുന്ന പവിത്രമായ ബന്ധത്തിന്റെയും,അതു മുഖേന ആരംഭിക്കുന്ന കുടുംബ സംവിധാനത്തിന്റെയും മഹത്വം മനസ്സിലാക്കുവാനും, അതുപോലെ തന്നെ വിവാഹ പേക്കൂത്തുകൾ, ആർഭാടം, ധൂർത്ത് തുടങ്ങിയ അനിസ്ലാമിക കാര്യങ്ങളെ കുറിച്ചും,ഇത്തരം കാര്യങ്ങൾ ചെയ്താൽ കമ്മിറ്റി എടുക്കുന്ന നടപടിയെ കുറിച്ചും വിശദീകരിക്കുന്ന ഒരു വിവാഹ നടത്തിപ്പ് ഉടമ്പടി പത്രം മഹല്ല് കമ്മിറ്റിയും വിവാഹ വീട്ടുകാരും തമ്മിൽ വേണം.
അങ്ങിനെ ഉണ്ടാക്കുന്ന ഉടമ്പടിയിൽ ഇന്ന് നടക്കുന്ന എല്ലാ വിവാഹ പേക്കൂത്തുകളേയും കുറിച്ചുള്ള വിശദമായ വിവരങ്ങളും ചേർക്കണം, എന്നിട്ട് ഇത്തരം കാര്യങ്ങളിൽ നിന്നും ഞങ്ങൾ മാറി നിൽക്കും എന്നും ഞങ്ങളുടെ ഭാഗത്ത് നിന്നും ഈ ഉടമ്പടി കരാർ ലംഘനം ഉണ്ടായാൽ കമ്മറ്റിയ്ക്ക് മേൽ പറഞ്ഞ നടപടികൾ ഞങ്ങളുടെ മേൽ എടുക്കാം എന്നും ഒപ്പിട്ട് വാങ്ങണം.
ഇന്ന് വിവാഹത്തിന് മുമ്പ് ഇരുവീട്ടുകാരും മഹല്ല് ജമാഅത്ത് കമ്മറ്റിയിൽ നിന്നും വധു,വരൻ മാരുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ സാക്ഷ്യപ്പെടുത്തി വാങ്ങിക്കാറുണ്ട്
ആ കൂട്ടത്തിൽ മഹല്ല് കമ്മിറ്റി വധു വരൻ മാരുടെ രക്ഷിതാക്കളിൽ നിന്നും ഈ ഉടമ്പടി പാത്രവും ഒപ്പിട്ട് വാങ്ങണം.
ഇന്ന് സ്ത്രീധനം പോലുള്ള പല മാമൂലുകളും സമൂഹത്തിൽ നിന്നും തുടച്ചു നീക്കികൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഇത്തരം പേക്കൂത്തുകൾ മുസ്ലിം സമൂഹത്തിൽ നിറഞ്ഞാടുന്നത് അത്കൊണ്ട് അവസാനിക്കുന്നില്ല ചില വീടുകളിൽ വിവാഹതലേന്ന് കൊണ്ടാടുന്ന ആഘോഷം ഇസ്‌ലാമിൽ നിഷിദ്ധമാക്കിയ പല സംഗതികളും നടക്കുന്നു.
മുസ്ലിം വിവാഹ വേദികൾ മാതൃകാപരം ആക്കുവാൻ വേണ്ടി ഇച്ഛാശക്തിയുള്ള മഹല്ല് കമ്മിറ്റികൾ മുന്നോട്ടു വരട്ടെ,
അത്തരമൊരു നവോത്ഥാനയജ്ഞത്തിൽ നമുക്കും കൈകോർക്കാം.
ഇബ്രാഹിം.കെ എസ് കന്മനം അബുദാബി. 01,01,2019 സിറാജ്
പൗര ശബ്ദം

Comments
Post a Comment