കാലോജിതമായ പരിഷ്ക്കരണം വേണം.
ഒരു സമൂഹത്തിന്റെ പുരോഗതിക്കുള്ള പ്രധാന മാർഗമാണ് വിദ്യാഭ്യാസം. ഇന്ന് നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും,സർവകലാശാലകളും പൊതുമേഖലയിലും, സ്വകാര്യമേഖലയിലും പ്രവർത്തിക്കുന്നവയാണ്. ഭരണകൂടത്തിൻറെ പിന്തുണയോടെ പ്രവർത്തിക്കുന്നവ പൊതു വിദ്യാഭ്യാസ,സർവകലാശാലകളും, വ്യത്യസ്ത സ്വകാര്യ ഗ്രൂപ്പുകളും സംഘടനകളും നടത്തുന്നസ്വകാര്യ വിദ്യാഭ്യാസ, സർവകലാശാലകളും. ഇന്ന് നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ജനാധിപത്യ-മതനിരപേക്ഷ സ്വഭാവമുള്ള വിദ്യാഭ്യാസത്തിന് പകരം ഫ്യൂഡൽ സങ്കല്പങ്ങളും,വർഗ്ഗീയതയും അടിസ്ഥാനമാക്കി മനുഷ്യരെ വിഭജിക്കാനുള്ള വിദ്യാഭ്യാസ കച്ചവടവുമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസം പുതുതലമുറക്ക് നല്കുവാനുതകുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോജിതമായ പുതിയ പരിഷ്‌ക്കരണങ്ങൾ അനിവാര്യമാണ്. ഇന്നത്തെ പല കോഴ്സുകളും തൊഴില്‍ലഭിക്കാന്‍ സഹായകമാകുന്നില്ല കാലഹരണപ്പെട്ടതാണ്. പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും, അറിവ് വികസിപ്പിക്കുവാനുള്ള ആധുനിക ഗവേഷണങ്ങളും, ആശയവിനിമയത്തിന് ഉപകരിക്കുന്ന ആധുനിക സജ്ജീകരണങ്ങളും വേണം. അതുപോലെ പഠിപ്പിക്കുന്ന വിഷയത്തില്‍ ആഴത്തിലുള്ള അറിവ് സ്വായത്തമാക്കിയ അധ്യാപകരെ നിയമിക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തി. അക്കാദമിക് മാസ്റ്റർപ്ലാൻ തയ്യാറാക്കണം. ഒരു പൗരനെ സമൂഹത്തിനും,രാജ്യത്തിനും, ഉപകാരിയായ ഒരു വ്യക്തിയായി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ആകണം നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ. അഭിരുചിക്കും കഴിവിനുമനു സരിച്ച് പഠിക്കാനാഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാർത്ഥികൾക്കും വിജ്ഞാനം സ്വായത്തമാക്കുവാനുള്ള അന്തരീക്ഷത്തിൽ കാലാനുസൃതമായ നവീന സാധ്യതകള്‍ ഉള്‍ക്കൊളളുന്ന കോഴ്‌സുകള്‍ സൃഷ്ടിക്കുവാൻ സർക്കാരുകൾ ശ്രമിക്കണം.
ഇബ്രാഹിം കെ എസ്, കന്മനം
അബുദാബി
Comments
Post a Comment