റോഡുകളിലെചോരക്കറകൾകഴുകിക്കളയാം
വാഹന അപകടങ്ങൾ അനുദിനം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ. ട്രാഫിക് നിയമങ്ങള്‍ വേണ്ട വിധം അറിയാത്തവരാണ് ഭൂരിപക്ഷം ജനങ്ങളുമെന്ന് നമ്മുക്ക് അനുമാനിക്കുവാൻ പറ്റില്ല. ചുരുക്കം ചില സാധരണ ആളുകളെ ഒഴിച്ചാൽ. അങ്ങിനെയെങ്കിൽ കഴിഞ്ഞ ദിവസം സിറാജ് ദിന പത്രത്തിന്റെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീർ വാണിയന്നൂര്‍ ദാരുണമായി കൊല്ലപ്പെട്ടത് ട്രാഫിക് നിയമങ്ങളെ കുറിച്ചും, ഇന്ത്യൻ പീനൽ കോഡിനേ ( ഇന്ത്യൻ ശിക്ഷാനിയമം )കുറിച്ചും പൂർണമായും അറിവുള്ള നിയമപാലകനായ ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ മദ്യലഹരിയിലള്ള അമിത വേഗതയിലുള്ള നിയമ ലംഘനം മൂലമാണെന്ന വാർത്തയ്ക്ക് ഇടവരില്ലായിരുന്നു. ഇത്തരം നിയമ ലംഘനങ്ങൾക്ക് പ്രധാന കാരണം നമ്മുടെ നിയമ വ്യവസ്ഥിതിയിലുള്ള പോരാഴ്മകളും. നീതിയുടെ മുമ്പിൽ എല്ലാ ജനങ്ങളും സമൻമാരാണെന്ന സർവാദരണീയ തത്ത്വത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുമാണ്. സുരക്ഷിതയമായ ഡ്രൈവിങിന് സർക്കാറുകൾ,വിദേശ രാജ്യങ്ങളെ മാതൃകയാക്കി ബ്ലഡ്മണി,അപകടത്തിന്റെ തീവ്രതയ്ക്ക് അനുസരിച്ചുള്ള ഫൈൻ, ലൈസൻസിന് ബ്ലാക്ക് പോയിന്റ്, തടങ്കൽപാളയ വാസം പോലുള്ള നിയമ നിർമ്മാണം കൊണ്ട് വന്ന് നമ്മുടെ നിരത്തുകളിലുള്ള മനുഷ്യ നരഹത്യയ്‌ക്ക് അറുതി വരുത്തണം. വളർന്നു വരുന്ന തലമുറയ്ക്ക് റോഡ് സുരക്ഷയും,അതുകൊണ്ട് ഉണ്ടാക്കുന്ന ഭവിഷ്യത്തും, റോഡ് എല്ലാവരുടെതുമാണെന്ന ചിന്ത ഉൾക്കൊള്ളത്തക്കവിധം പഠന വിഷയമാക്കി,മദ്യവും, മയക്കുമരുന്നും, അമിത വേഗതയും മൂലമുണ്ടാക്കുന്ന റോഡുകളിലെ ചോരക്കറകൾ കഴുകിക്കളയാൻ അധികാരത്തിൽ ഇരിക്കുന്നവർ മുന്നിട്ടിറങ്ങണം.
ഇബ്രാഹിം കെ എസ് കൻമനം
അബൂദാബി
Comments
Post a Comment